കൂടത്തായി-രണ്ടു ചിത്രങ്ങൾ അണിയറയിൽ

കളമശ്ശേരി : കൂടത്തായി കൊലപാതകപരമ്പര ഇതിവൃത്തമായി രണ്ടു ചിത്രങ്ങൾ അണിയറയിൽ .ഒന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി സൈമണോട് സാദൃശ്യമുള്ള കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കും.മറ്റൊന്നിൽ ഡിനി ഡാനിയേൽ ജോളിയുടെ കഥാപാത്രത്തെ ഡോളി എന്ന പേരിൽ അവതരിപ്പിക്കുന്നതായും അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നു.

രണ്ട് ചിത്രങ്ങളാണ് ഈ ഇതിവൃത്തത്തില്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകന്‍ എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അന്വേഷണോദ്യോഗസ്ഥന്റെ വേഷത്തിലാവും ലാല്‍ എത്തുക.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോഹന്‍ലാല്‍. എന്നാല്‍, അതിനുശേഷമാണ് കൂടത്തായി സംഭവം വെളിച്ചത്തുവന്നത്. ഇതോടെ ഈ സംഭവങ്ങളുടെ ചുവടുപിടിച്ച് പുതിയ കഥ ഒരുക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ എന്നാണ് അറിയുന്നത്.

ചിത്രം ജീത്തു തന്നെയാണോ സംവിധാനം ചെയ്യുന്നതെന്നോ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

അതേസമയം കൂടത്തായ്, കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്ന പേരില്‍ റോണക്‌സ് ഫിലിപ്പ് ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിനി സാനിയല്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അലക്‌സ് ജേക്കബാണ് ചിത്രം നിര്‍മിക്കുന്നത്. വിജീഷ് തുണ്ടത്തിലാണ് കഥ.

ആ സിനിമയേക്കുറിച്ചു ജിജു സാരംഗ് എഴുതിയ ഫേസ്ബുക് പോസ്റ്റ് ചുവടെ

// കുറച്ചു ദിവസങ്ങളായി ‘കൂടത്തായ് വാർത്തകൾ’ ആണ് പത്രത്തിലും ടി വി യിലും FB യിലുമെല്ലാം
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി പോലെ വാർത്തകൾ വായിച്ചിരിക്കെ ദൃശ്യം മോഡൽ ഒരു സിനിമാ സാധ്യതയുണ്ടല്ലോന്ന് ഓർത്തിരുന്നു..

രാവിലെ FB തുറന്നപ്പോ ദേ ആദ്യം കണ്ടത് ‘കൂടത്തായ് ‘ എന്ന പേരിലൊരു സിനിമാ പോസ്റ്റർ
പോസ്റ്റർ കൊള്ളാമല്ലോ, നന്നായി ചെയ്തിട്ടുണ്ടല്ലോ ആരൊക്കെയാണ് എന്ന് ശ്രദ്ധിച്ചപ്പോഴാണ് സുഹൃത്തായ Dini Daniel ആണ് നായിക.. ആഹാ ഇത് അടിപൊളിയാകട്ടെ എന്നാശംസിച്ചിരിക്കുമ്പോഴാണ് അടുത്ത ആളെ ശ്രദ്ധിച്ചത് Poster design ചെയ്തിരിക്കുന്നത് നമ്മുടെ ഉറ്റ മിത്രം Praveen Subramanian ആണ്…
ആഹാ പൊളിയായിട്ടുണ്ട് Bro..
all the best കൂടത്തായി മൂവി ടീമിന്…
നല്ല കലക്കൻ ഒരു മൂവി പിറക്കട്ടെ//