മമ്മൂട്ടി മുഖ്യമന്ത്രി ആകുന്ന -വൺ ; ഏപ്രിൽ റിലീസിന് തയ്യാറെടുക്കുന്നു

കളമശ്ശേരി : ഇച്ചായീസ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റിൽ മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ ഏ​പ്രി​ലി​ല്‍ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യായാണ് ​ സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി എത്തുന്നത്. ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ക​ട​യ്ക്ക​ല്‍ ച​ന്ദ്ര​ന്‍ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ജോ​ജു ജോ​ര്‍​ജ്, സ​ലിം​കു​മാ​ർ, ര​ഞ്ജി​ത്, മു​ര​ളി ഗോ​പി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ൻ, മ​മു​ക്കോ​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.