മമത ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: സംസ്ഥാനം പിടിച്ചടക്കാനുള്ള മോദി- ഷാ കൂട്ടുകെട്ടിന്റെ മുഴുവന്‍ പരിശ്രമങ്ങളേയും തൂത്തെറിഞ്ഞ ബംഗാളിനെ മമത തന്നെ നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാവുന്ന മമത ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. തൃണമൂല്‍ മുതിര്‍ന്ന നേതാവ് പാര്‍ഥ ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.

ബംഗാളില്‍ വന്‍ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനര്‍ജി തോറ്റത്. എന്നാല്‍ തോല്‍വി അംഗീകാരിക്കാന്‍ തൃണമൂല്‍ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയെ നാളെ വൈകിട്ട് രാജ്ഭവനിലേക്ക് വിളിക്കുമെന്ന് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു.