ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്‌ പ്രതികൾക്കെതിരെ വിവാഹത്തട്ടിപ്പ് കേസും

തൃ​ശൂ​ര്‍: ന​ടി ഷം​ന കാ​സി​മി​നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്ര​തി​ക്കെ​തി​രെ പു​തി​യ പരാതി. കേസിലെ പ്രതികളായ റ​ഫീ​ഖ്, സ​ലാം എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ​യാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തിയുമായി​ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നിഎത്തിയത്.തന്റെ പക്കല്‍ നിന്നും, പ​ണ​വുംസ്വര്‍ണവും ഉ​ള്‍​പ്പെ​ടെ 16 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍ അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ള്‍ സൗ​ഹൃ​ദം ന​ടി​ച്ച്‌ പ​ണം ത​ട്ടി​യ​തെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 16 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍ അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ള്‍ സൗ​ഹൃ​ദം ന​ടി​ച്ച്‌ പ​ണം ത​ട്ടി​യ​ത്.

എന്നാൽ ഇവരുടെ ബ്ലാക്ക്മെയിലിംഗിന് ഇരയായവരില്‍ കൂടുതലും മോഡലിങ് രംഗത്തു നിന്നുള്ള യുവതികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരും‌മുള്‍പ്പെടെ തട്ടിപ്പിനിരയായ 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, ഷംന കാസിമിനെ ബ്ലാക്ക് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വിവാഹലോചനയ്ക്ക് ഇടനിലനിന്നത് കേസിലെ പ്രധാനപ്രതിയുടെ ബന്ധുവായ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് പുതിയ വിവരം. കോഴിക്കോട്ടെ പ്രമുഖ കുടുംബാംഗമെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഷംനയുമായി ബന്ധപ്പെട്ടത്. വിദേശരാജ്യങ്ങളിലടക്കം മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. ഇപ്പോളുള്ള പ്രതികള്‍ക്ക് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നും അധികതര്‍ അറിയിച്ചു. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയത് ഇടുക്കിക്കാരിയായ മീരയാണ് ഇവരില്‍ ഒരാള്‍.

തട്ടിപ്പിനിരയായ പെണ്‍കുട്ടികളുമായി പ്രതികളെ ബന്ധപ്പെടുത്തിയത് ഇവരാണ് സൂചന. ഇവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.കേസില്‍ മുഖ്യപ്രതി ഷെരീഫ് ഉള്‍പ്പെടെ ഒമ്ബതു പ്രതികള്‍ ഉണ്ടെന്നായിരുന്നു നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്. ഇതേ ഷെരീഫിനെതിരായാണ് തൃശ്ശുര്‍ സ്വദേശിനി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ വാടാനാപ്പള്ളി പോലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും.

അതേസമയം, തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കേസില്‍ നടി ഷംന കാസിമിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. നിലവില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള നടി തിങ്കളാഴ്ച തിരിച്ചെത്തി മൊഴി നല്‍കുമെന്നാണ് വിവരം. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ സ്വര്‍‌ണ്ണക്കടത്ത് ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.