എട്ടാം തവണയും മെഡലുറപ്പിച്ചു മേരി കോം ലോകചാമ്പ്യൻഷിപ്പ് സെമിയിൽ

ഉലാൻ ഉടെ ,റഷ്യ: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചു.

റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. നേരത്തെ 46 കിലോ,48 കിലോ വിഭാഗങ്ങളിലാണ് മേരികോം മെഡൽ നേടിയത്.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇത് മേരികോമിന്റെ റെക്കോർഡ് പ്രകടനമാണ്.കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ 5 -0 നു ഇടിച്ചിട്ടതോടെ കുറഞ്ഞത് ഇത്തവണ വെങ്കലമെഡൽ മേരികോം ഉറപ്പിച്ചു.അതോടെ അതൊരു ലോക റെക്കോർഡുമായി.

ഇതുവരെ ആറു സ്വർണ്ണവും ഒരു വെള്ളിയുമാണ് 46,48 കിലോ വിഭാഗങ്ങളിലെ മേരികോമിന്റെ നേട്ടം.ക്വാർട്ടറിലെ പ്രകടനം തുടർന്നാൽ മേരി അനായാസമായി സ്വർണ്ണം നേടും