മെ​ക്‌​സി​ക്കോ​യി​ല്‍ മെട്രോ ട്രെയിൻ മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് 23 പേ​ര്‍ മ​രി​ച്ചു

മെക്സിക്കോ സിറ്റി : മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ന്‍ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 60 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മെ​ട്രോ​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ഒ​ലി​വോ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ള്‍ രാ​ത്രി 10 ന് (​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30) ആ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കുമ്പോ​ള്‍ മേ​ല്‍​പ്പാ​ത​യു​ടെ ബീം ​ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

2020 മാര്‍ച്ചില്‍ താകുബായ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ ഒാഷിയാനോ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.