മൈക്കിൾ ക്‌ളാർക്കും ഭാര്യ കയ്ലി ബോൾഡിയും വേർപിരിഞ്ഞു

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാർക്ക് ഭാര്യ കയ്ലി ബോൾഡിയുയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഏഴ് വര്‍ഷം ഒരുമിച്ച ജീവിച്ച ശേഷമാണ് തീരുമാനം. 2012-ലാണ് ഇരുവരും വിവാഹിതരായയത്. ഇരുവര്‍ക്കും നാല് വയസ്സുള്ള മകളുണ്ട്.

അഞ്ചു മാസമായി ഇവര്‍ ഒരുമിച്ചല്ല ജീവിക്കുന്നത്. 40 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ മൈക്കല്‍ ക്ലാർക്ക് ഭാര്യ കയ്ലി ബോൾഡിക്കു നൽകിക്കൊണ്ടാണ് ബന്ധം വേർപെടുത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയന്‍ മോഡലായ ലാറ ബിങ്ക്‌ളുമായി നേരത്തെ ബന്ധത്തിലായിരുന്ന ക്ലര്‍ക്ക് 2010-ലാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയ്ക്കായി 115 ടെസ്റ്റ് കളിച്ച ക്ലര്‍ക്ക് 8643 റണ്‍സ് നേടിയിട്ടുണ്ട്.