വിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ല: മൊയീന്‍ അലി

ചെന്നൈ : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ലെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ മൊയീന്‍ അലി. വിരാട് കോഹ്‌ലി ലോകോത്തര താരമാണെന്നും വിരാട് കോഹ്‌ലിക്ക് ദൗര്‍ബല്യങ്ങള്‍ ഇല്ലെന്നും ഇംഗ്ലണ്ട് സ്പിന്നര്‍ പറഞ്ഞു. അടുത്ത ആഴ്ച ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പരമ്ബര തുടങ്ങാനിരിക്കെയാണ് മൊയീന്‍ അലിയുടെ പ്രതികരണം.

എന്നാല്‍ ഇംഗ്ലണ്ടിന് മികച്ച ബൗളിംഗ് നിരയുണ്ടെന്നും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ചതാണെന്നും മൊയീന്‍ അലി പറഞ്ഞു. വിരാട് കോഹ്‌ലി മികച്ച വ്യക്തിയാണെന്നും തന്റെ മികച്ച സുഹൃത്ത് ആണെന്നും മൊയീന്‍ അലി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 5ന് ചെന്നൈയില്‍ വെച്ച്‌ നടക്കും