ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോ പുതിയ പൗരസ്ത്യ തിരുസംഘ സെക്രട്ടറി

തിവത്തിക്കാൻ : മാർപ്പാപ്പ അൽബേനിയൻ കാതോലിക്കാ മെത്രാനായ ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോയെ പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചു.ഇറ്റലിയിലെ സിസിലിയിൽ അൽബേനിയൻ കത്തോലിക്കാ സഭയുടെ മെത്രാനാണ് ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോ.

പൗരസ്ത്യ തിരുസംഘാധ്യക്ഷനായ കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിയുടെ കാലാവധി മാർപ്പാപ്പ രണ്ടുവർഷം കൂടി നീട്ടുകയും ചെയ്തു .

ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോയെ മാർപാപ്പ ആർച്ച്ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തി.കർദ്ദിനാൾ സാന്ദ്രിയുടെ സെക്രട്ടറിയായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം.

ഉക്രേനിയൻ മെത്രാനായ സിറിൽ വാസിന് പകരമായി ആണ് ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോയുടെ പുതിയ നിയമനം.

വത്തിക്കാനിലെ നിയമന ഉത്തരവ് ചുവടെ

Appointment of the Secretary of the Congregation for the Eastern Churches

The Holy Father has appointed Secretary of the Congregation for the Eastern Churches with the personal title of Archbishop, His Most Reverend Excellency Mons. Giorgio Demetrio Gallaro, until now Bishop of the Eparchy of Piana degli Albanesi di Sicilia and Consultor of the said Dicastery.