മൂര്‍ത്തിയേടം കൃഷ്‌ണന്‍ നമ്പൂതിരി പുതിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂര്‍ത്തിയേടം കൃഷ്‌ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു . ഇദ്ദേഹം ആദ്യമായിട്ടാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. അപേക്ഷകരുമായി തന്ത്രി ചേന്നാസ് നാരായണ്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തി. അതില്‍ 45 പേര്‍ യോഗ്യത നേടി.ഇവരുടെ പേരുകള്‍ എഴുതി നറുക്കെടുത്താണ് മേല്‍ശാന്തിയെ തീരുമാനിച്ചത്.

ഉച്ച പൂജക്ക് ശേഷം ശ്രീകോവിലിനു മുന്നില്‍ നമസ്ക്കാര മണ്ഡപത്തിലായിരുന്നു ചടങ്ങ്. പുതിയ മേല്‍ശാന്തി 12 ദിവസത്തെ ഭജനത്തിനുശേഷം 30 നു രാത്രി ചുമതലയേല്‍ക്കും