മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന്

കൊച്ചി : മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ രാജ്യവ്യാപകമായി ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.11 മണി മുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസര്‍ കരുതണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ 1.15 ലക്ഷം വിദ്യാര്‍ഥികള്‍ ഞായറാഴ്ച നീറ്റ് യുജി പരീക്ഷ എഴുതും. എംബിബിഎസ്, ബിഡിഎസ്, അനുബന്ധ മെഡിക്കല്‍ കോഴ്സിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്കായി 1,15,959 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1755പേര്‍ കുറവാണ്

പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബില്‍ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക. ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്.