ലിഥിയം -അയൺ ബാറ്ററി വികസിപ്പിച്ച മൂന്നുപേർക്ക് രസതന്ത്രത്തിൽ നോബൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2019ലെ രസതന്ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

1922ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941ല്‍ യു കെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ അമേരിക്കയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ അധ്യാപകനാണ്. ജപ്പാന്‍ സ്വദേശിയായ അകിറ യോഷിനോ 1948ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്‌ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്.

ലിഥിയം അയണ്‍ ബാറ്ററികള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു, മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും അവ ഉപയോഗിക്കപ്പെടുന്നു- പുരസ്‌കാര സമിതി നിരീക്ഷിച്ചു.1970 കളിൽ സ്റ്റാന്‍ലി വിറ്റിങ് ഹാം ആണ് ലിഥിയം -അയൺ ബാറ്ററികളെ സംബന്ധിച്ചുള്ള പഠനത്തിന് തുടക്കമിട്ടത് .ടൈറ്റാനിയംഡൈ സൾഫേറ്റ് ലിഥിയവുമായി ചേരുമ്പോൾ സൂപ്പർ കണ്ടക്റ്റിവിറ്റി ഉണ്ടാകുന്നു എന്ന ആ കണ്ടുപിടുത്തമാണ് ലിഥിയം -അയൺ ബാറ്ററികളുടെ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിച്ചത് .

തുടർന്ന് ജോൺ ബി ഗുഡ്ഇനഫ് ലോഹങ്ങളുടെ സൾഫേറ്റിന് പകരം ലോഹങ്ങളുടെ ഓക്‌സൈഡ് കാഥോഡായി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ തുടങ്ങി.തുടർന്ന് ലിഥിയത്തിന്റെ കൂടെ കൊബാൾട്ട് ഓക്‌സൈഡ് ഉപയോഗിച്ചപ്പോൾ കൂടുതൽ വൈദ്യുതി പ്രവഹിക്കുന്നതായി അദ്ദേഹം കണ്ടെത്തി.

1985 ൽ ജോൺ ബി ഗുഡ്ഇനഫ് കണ്ടെത്തിയ ബാറ്ററി അടിസ്ഥാനമാക്കി ആദ്യ ലിഥിയം -അയൺ ബാറ്ററി വ്യാവസായികമായി നിർമ്മിക്കാനുള്ള പ്രോസസ്സ് കണ്ടെത്തി.പെട്രോളിയം കോക്ക്, കോബാൾട്ട് ഓക്‌സൈഡ് എന്നിവ കാഥോഡിൽ ഉപയോഗിച്ചുകൊണ്ട് ലിഥിയം -അയൺ ബാറ്ററി അദ്ദേഹം ഉണ്ടാക്കി .നൂറുകണക്കിന് സമയം റീചാർജ് ചെയ്യാൻ പറ്റുന്ന നല്ല ഒരു ബാറ്റെറിയയിരുന്നു ഫലം .

ഇതിൽ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ലിഥിയം -അയൺ ബാറ്റെറികളെല്ലാം.ലിഥിയം- അയൺ ബാറ്ററികൾ മനുഷ്യജീവിതത്തെത്തന്നെ മാറ്റിമറിച്ചു എന്ന് നോബൽ സമ്മാന കമ്മറ്റി അഭിപ്രായപ്പെട്ടു.