ജോസ് കെമാണിയുമായി നിരവധി തവണ യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തി: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തങ്ങളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്ന കേരള കോണ്‍ഗ്രസ് ജോസ്. കെ മാണി വിഭാഗത്തിന്‍റെ വാദം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ജോസ് കെ. മാണിയുമായി നിരവധി തവണ യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തി. കോട്ടയത്തെ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തില്‍ യു.ഡി.എഫുമായി ധാരണയിലെത്തിയിരുന്നു. ഇത് ലംഘിക്കപ്പെട്ടു.

യു.ഡി.എഫിന്‍റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മാ​ത്ര​മാ​ണ് പ്ര​ശ്നം. പ​രി​ഹാ​ര​ത്തി​നാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം കൂ​ട്ടാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ള്‍ ത​ങ്ങ​ളാ​രും ആ​ഗ്ര​ഹി​ക്കാ​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്നു.

ധാ​ര​ണ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ച​ര്‍‌​ച്ച​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ട്. കെ.​എം മാ​ണി​യും കേ​ര​ള കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.