സോളാര്‍ കേസില്‍ ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാർ : ഉമ്മൻ ചാണ്ടി

കോട്ടയം : ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം ഹൈക്കോടതി തള്ളിയതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മൂന്നു വര്‍ഷക്കാലം സോളാര്‍ കേസില്‍ സമരം ചെയ്യുകയും അഞ്ച് വര്ഷം ഭരണത്തിലിരുന്നിട്ടും അത് തെളിയിക്കാനാകുകയും ചെയ്തില്ല. ജാള്യത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാന്‍ നീക്കമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും. ഈ നടപടി സര്‍ക്കാരിന് തിരിച്ചടിയാകുക തന്നെ ചെയ്യുമെന്നും ഉമ്മന്‍‌ചാണ്ടി കൂട്ടിച്ചേര്‍ത്തു.