സാഹിത്യത്തിലെ നോബൽ -2018 ഓൾഗ തൊകാർചുക്ക്, 2019 – പീറ്റർ ഹാൻഡ്കെ

സ്റ്റോക്ക്ഹോം, സ്വീഡൻ : മി ടൂ വിവാദത്തെ തുടർന്ന് പ്രഖ്യാപിക്കാതിരുന്ന 2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു .ഉക്രേനിയൻ വംശജയും പോളിഷ് സാഹിത്യകാരിയുമായ ഓൾഗ തൊകാർചുക്ക് ആണ് 2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്.

2019 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഓസ്ട്രിയൻ എഴുത്തുകാരനായ പീറ്റർ ഹാൻഡ്‌കെയ്ക്കാണ്.

ഓൾഗ തൊകാർചുക്ക് മാൻ ബുക്കർ പ്രൈസ് നേടിയ ഏക പോളിഷ് എഴുത്തുകാരി കൂടിയാണ്.2018 ലാണ് ഓൾഗക്ക് ബുക്കർ സമ്മാനം ലഭിച്ചത്.സിറ്റീസ് ഓഫ് മിറർസ്, പ്രിമേവൾ ആൻഡ് അദർ ടൈം, ഫ്ലൈറ്റ്സ് ,ബുക്ക് ഓഫ് ജേക്കബ് എന്നിവയാണ് പ്രധാന നോവലുകൾ .

ഓസ്ട്രിയൻ എഴുത്തുകാരനായ പീറ്റർ ഹാൻഡ്‌കെ പ്രശസ്‌ത തിരക്കഥാ കൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ലോകപ്രശസ്തനാണ്.വിങ്‌സ് ഓഫ് ഡിസയർ, ദി ലെഫ്റ്റ് ഹാൻഡഡ്‌ മെൻ എന്നിവ അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഹോളിവുഡ് സിനിമകളാണ്.യുഗോസ്ലാവ്യയിൽ നാറ്റോ നടത്തിയ അടിച്ചമർത്തലുകളെ എതിർത്ത ഹാൻഡ്‌കെ ഏറെക്കാലം പാശ്ചാത്യ സാമ്രാജ്യശക്തികളുടെ നോട്ടപ്പുള്ളിയായിരുന്നു.