സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു.തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച തങ്കപ്പന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മുംബൈയില്‍ നിന്നെത്തിയ 72 കാരനായ തങ്കപ്പന്‍ 28 നാണ് മരിച്ചത്.

മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളും പ്രമേഹ രോഗവുമുണ്ടായിരുന്ന ഇദ്ദേഹം അവശനിലയിലാണ് തിരുവനന്തപുരത്ത് എത്തിയത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്