സവാളക്കും തക്കാളിക്കും തീവില

ഹൈദരാബാദ് : ഹൈദരാബാദിൽ കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 10 രൂപക്ക് വിറ്റിരുന്ന സവാളക്കും തക്കാളിക്കും തീവിലയായി .സവാളയുടയും തക്കാളിയുടെയും വില ഇപ്പോൾ കിലോയ്ക്ക് 60 രൂപ മുതൽ 80 രൂപ വരെയാണ് .

ഡൽഹിയിലും മറ്റു വടക്കേഇന്ത്യൻ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.ഒരാഴ്ചമുമ്പ് സവാളക്കും തക്കാളിക്കും കിലോയ്ക്ക് 80 രൂപ വരെ വന്നെങ്കിലും പിന്നീട് കിലോയ്ക്ക് 30 രൂപയിലെത്തി.ഇന്നലെ വീണ്ടും വില ക്രമാതീതമായി വർദ്ധിച്ചു .കിലോ 80 രൂപ വരെയാണ് വടക്കേ ഇന്ത്യൻ നഗരങ്ങളിൽ സവാളക്കും തക്കാളിക്കും ഇന്നലത്തെ വില .

ഇത്തവണത്തെ മൺസൂണിൽ കർണ്ണാടക മുതൽ രാജസ്ഥാൻ വരെയുള്ള സവാള, തക്കാളികൃഷികൾ വെള്ളം കയറി ചീഞ്ഞുപോയതാണ് ക്രമാതീതമായി വില ഉയരാൻ കാരണം.