പാലാരിവട്ടം മേൽപ്പാലം, മഞ്ഞുമലയുടെ അറ്റത്തുമാത്രമേ എത്തിയിട്ടുള്ളൂ : ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അഴിമതിയില്‍ മഞ്ഞുമലയുടെ അറ്റത്തുമാത്രമാണ് അന്വേഷണം എത്തിയതെന്ന് ഹൈക്കോടതി .ഗുരുതരമായ ക്രിമിനല്‍ കൃത്യവിലോപമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന്‍ ഹൈക്കോടതി. വളരെ വിപുലവും ആഴത്തിലുമുള്ള ഗൂഢാലോചനയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കേവലം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.

സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്നും കോടതി പറഞ്ഞു. ഇതൊരിക്കലും സാധാരണ നിലയില്‍ സംഭവിക്കേണ്ടതല്ല, ഈ ഘട്ടത്തില്‍ ആരെയും ഒഴിവാക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്നും ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്‌ട്സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്സ് ആന്ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്. മൂന്നാം പ്രതി കിറ്റ്കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.