കേരളാ ബാങ്ക് രൂപീകരിക്കാൻ റിസേർവ് ബാങ്ക് അനുമതി നൽകി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അം​ഗീ​കാ​രം. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കേ​ര​ള ബാ​ങ്ക് ന​വം​ബ​ർ ഒ​ന്നി​ന് യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച ആ​ർ​ബി​ഐ​യി​ൽ​നി​ന്നു​ള്ള അ​നു​മ​തി ക​ത്ത് സ​ർ​ക്കാ​രി​നു ല​ഭി​ച്ചു.

ധാരാളം കടമ്പകൾ  മ​റി​ക​ട​ന്നാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ചാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​ത്. 13 ജി​ല്ലാ ബാ​ങ്കു​ക​ളും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​തി​നെ എ​തി​ര്‍​ത്തി​രു​ന്നു.

 പ്ര​ത്യേ​ക ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​തി​നെ മ​റി​ക​ട​ന്ന​ത്.