ജോസ് പക്ഷത്തെ പരോക്ഷമായി എൽഡിഎഫിലേക്ക് ക്ഷണിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളാ കോൺഗ്രസ് ജോസ് പക്ഷത്തെ പരോക്ഷമായി എൽഡിഎഫിലേക്ക് ക്ഷണിച്ചു മുഖ്യമന്ത്രി .ജോ​​​സ് കെ. ​​​മാ​​​ണി​​​യെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ര്‍​​​ട്ടി​​​യെ​​​യും നി​​​ല​​​പാ​​​ടി​​​ല്ലാ​​​ത്ത​​​വ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ് കെ. ​​​മാ​​​ണി വി​​​ഭാ​​​ഗ​​​ത്തെ യു​​​ഡി​​​എ​​​ഫി​​​ല്‍ നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​​​ക്ക് എ​​​ല്‍​​​ഡി​​എ​​ഫ് ​ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച്‌ പ്ര​​ത്യേ​​ക​​മാ​​യി ആ​​​ലോ​​​ച​​​ന​​​ക​​​ളൊ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ന​​​ക​​​ത്തുണ്ടാ​​​യ ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​ശ്ന​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -ജോ​​​സ് കെ. ​​​മാ​​​ണി വി​​​ഭാ​​​ഗം യു​​​ഡി​​​എ​​​ഫി​​​ല്‍ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​മ്ബോ​​​ള്‍ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഒ​​​രു പാ​​​ര്‍​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ ഉ​​​യ​​​ര്‍​​​ന്നു​​വ​​​രി​​​ക. അ​​​ത്ത​​​ര​​​മൊ​​​രു നി​​​ല​​​പാ​​​ട് അ​​​വ​​​ര്‍ ആ​​​ദ്യം എ​​​ടു​​​ക്ക​​​ട്ടെ​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം സംബന്ധിച്ച്‌ ഒരുവര്‍ഷം മുമ്പ് ‌ യു.ഡി.എഫ്‌. ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനം ലംഘിച്ചതാണു രണ്ട്‌ എം.പിമാരും രണ്ട്‌ എം.എല്‍.എമാരും ഉള്‍പ്പെട്ട ജോസ്‌ പക്ഷത്തിനു പുറത്തേക്കുള്ള വഴിതുറന്നത്‌. ഇതോടെ നിയമസഭയില്‍ യു.ഡി.എഫിന്റെ അംഗബലം 41 ആയി കുറഞ്ഞു. ദേശീയരാഷ്‌ട്രീയത്തില്‍ നിലവില്‍ യു.പി.എയുടെ ഭാഗമാണു രാജ്യസഭാംഗം ജോസ്‌ കെ. മാണിയും ലോക്‌സഭാംഗം തോമസ്‌ ചാഴികാടനും.

അവസാനത്തെ ആറുമാസം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം ജോസഫ്‌ പക്ഷത്തിനു നല്‍കാമെന്ന ധാരണയാണു പിന്നീടു തര്‍ക്കത്തിലായത്‌. അങ്ങനെയൊരു കരാറില്ലെന്നും രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു ജോസ്‌ പക്ഷത്തിന്റെ നിലപാട്‌. രാജിയില്‍ കുറഞ്ഞൊരു വിട്ടുവീഴ്‌ചയ്‌ക്കു ജോസഫ്‌ പക്ഷവും തയാറായില്ല. വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ്‌ വിഭജനകാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയാല്‍ രാജിവയ്‌ക്കാമെന്ന ഉപാധി ജോസ്‌ പക്ഷം മുന്നോട്ടുവച്ചെങ്കിലും ജോസഫ്‌ പക്ഷം വഴങ്ങിയില്ല.

രാജിവച്ചശേഷം ചര്‍ച്ചയാകാമെന്ന നിലപാട്‌ കോണ്‍ഗ്രസും സ്വീകരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട്‌ കഴിഞ്ഞയാഴ്‌ച യു.ഡി.എഫ്‌. കണ്‍വീനര്‍ ജോസ്‌ പക്ഷത്തിനു കത്ത്‌ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ജോസ്‌ പക്ഷത്തിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ്‌ സംശയം മണത്തു. ജില്ലാപഞ്ചായത്തില്‍ അവിശ്വാസപ്രമേയ നോട്ടീസ്‌ നല്‍കാന്‍ ജോസഫ്‌ പക്ഷത്തിനു മൗനാനുവാദവും നല്‍കി.

ഇതേത്തുടര്‍ന്നാണ്‌ ഇന്നലെ ഘടകകക്ഷികളുമായി ആലോചിച്ച്‌ അന്തിമതീരുമാനമെടുത്തത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം എട്ടുമാസം ജോസ്‌ പക്ഷത്തിനും ആറുമാസം ജോസഫ്‌ പക്ഷത്തിനുമെന്നാണ്‌ ഒരുവര്‍ഷം മുമ്പു ‌ കൈക്കൊണ്ട തീരുമാനമെന്നു ബെന്നി ബഹനാന്‍ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലിം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ ചര്‍ച്ചകളിലും ജോസ്‌ പക്ഷം വഴങ്ങിയില്ല. മുന്നണിനേതൃത്വം പരസ്യമായെടുത്ത തീരുമാനത്തെയാണ്‌ അവര്‍ തള്ളിപ്പറഞ്ഞത്‌. അതിനാല്‍ അവര്‍ക്കു മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. അഥവാ തുടരണമെന്നുണ്ടെങ്കില്‍ യു.ഡി.എഫ്‌. ഉണ്ടാക്കിയ ധാരണ പരസ്യമായി അംഗീകരിക്കുകയും പാലിക്കുകയും വേണം എന്നായിരുന്നു യുഡിഎഫ് കൺവീനറായ ബെന്നി ബെഹനാന്റെ വാക്കുകൾ .