ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ഹാജരാകാൻ ധർമ്മജന് നോട്ടീസ്

കൊച്ചി: ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ അന്വേഷണം സിനിമ താരങ്ങളിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നതാണ്. ധര്‍മ്മജനോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ബ്ലാക്ക്മെയില്‍ സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീളുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിന്റെ ഭാഗമായി ധര്‍മ്മജനെ കൂടാതെ നാല് താരങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.