റോയിയെ ജോളി കൊന്നത് നാലു കാരണങ്ങളാൽ : പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ നാലു പോലീസ് നിരത്തി.

റോയിയുടെ അമിതമായ മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷബന്ധത്തെ എതിര്‍ത്തത്‌, സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള നാലു കാരണങ്ങളായി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്‌.