പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ വ്യത്യസ്ത സമരങ്ങളിലേക്ക്

തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് വ്യത്യസ്ത സമരങ്ങളിലേക്ക് കടക്കും. മന്ത്രിസഭാ യോഗത്തിലും ആശ്വാസകരമായ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാനുള്ള നീക്കം.

400 അധിക തസ്തിക സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അനുകൂലമായ വ്യക്തതയുണ്ടായാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. അതേസമയം തങ്ങളെ പാടേ തഴഞ്ഞുവെന്ന അഭിപ്രായമാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്.

അതിനാല്‍ തന്നെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഒക്കാരുടെ തീരുമാനം. എച്ച്‌എസ്‌എ ഇംഗ്ലീഷ് റാങ്ക് ഹോള്‍ഡേഴ്‌സടക്കം വിവിധ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളും സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കും.