പിവി സിന്ധുവിന് കേരളത്തിൽ രാജകീയ വരവേൽപ്പ്

തിരുവനന്തപുരം: അടുത്ത പ്രധാന ലക്‌ഷ്യം ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ്ണമെന്ന് പിവി സിന്ധു.ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ സ്വ​ർ​ണം നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ​സി​ന്ധു. ഒ​ളി​മ്പി​ക്സ് ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശീ​ല​ന​ങ്ങ​ളെ​ല്ലാ​മെ​ന്നും മ​ത്സ​രം ക​ടു​ത്ത​തെ​ങ്കി​ലും സ്വ​ർ​ണം നേ​ടാ​നാ​കു​മെ​ന്ന് ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സി​ന്ധു പ​റ​ഞ്ഞു.

തിരുവനന്തപുരത്തെത്തിയ സിന്ധു പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും സന്ദർശിച്ചു.”കേരളം അതിമനോഹരമായ സംസ്ഥാനമാണെന്ന് ” സിന്ധു പറഞ്ഞു.

സംസ്ഥാനസർക്കാർ സിന്ധുവിന് റോഡ് ഷോ ഒരുക്കി.

കേരളാ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഓഫിസും സിന്ധു സന്ദർശിച്ചു.