ജെഇഇ-നീറ്റ് പരീക്ഷകളുടെ നടത്തിപ്പിനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

ന്യൂ ഡല്‍ഹി: ജെ.ഇ.ഇ-നീറ്റ് പരീക്ഷകളുടെ നടത്തിപ്പിനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച്‌ റെയില്‍വേ. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സ‍ര്‍വീസ് ഉപകരിക്കും.പ്രധാനമായും ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പതോളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അനുവദിച്ചത്. സെപ്റ്റംബര്‍ 15 വരെയാണ് സര്‍വീസുകള്‍.

കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളു. കൊറോണ വൈറസ് വ്യാപനത്തിനിടയിലും പരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്