രാമകൃഷ്ണന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി മകൻ രോഹിത്

കോഴിക്കോട് : ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രോഹിത് പരാതി നല്‍കി. രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിക്ക് പങ്കുളളതായി സംശയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.കോഴിക്കോട് റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്.

ജോളിയുമായി അടുത്ത ബന്ധമുള്ള ബ്യൂട്ടി പാര്‍ലര്‍ ഉടമകളുടെ പാര്‍ട്ണറായിരുന്നു രാമകൃഷ്ണന്‍.

2008 ൽ രാമകൃഷ്‍ണൻ വിറ്റ സ്ഥലത്തിന്റെ പണത്തിന്റെ ശരിയായ കണക്കുകളില്ലെന്നും 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നും അത് ജോളിയാകാമെന്നും രോഹിത് നേരത്തെതന്നെ ആരോപിച്ചിരുന്നു.