റിനീ സിൽവെഗേർ ഓസ്കാറിലെ ഏറ്റവും മികച്ച നടി

ലോസ് ആൻജെലസ് : ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റിനീ സിൽവെഗേർ ഓസ്കാറിലെ ഏറ്റവും മികച്ച നടി ആയി തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കൻ നടിയും ഗായികയും നർത്തകിയുമായ ജൂഡി ഗാർലാൻഡിന്റെ 1960 കളിലെ ജീവിത കഥ പറയുന്ന ചിത്രത്തിലെ ടൈറ്റിൽ റോളാണ് റിനീ സിൽവെഗേർചെയ്‌തത്‌ .

സിന്തിയ എരിവോ, സ്കാർലെറ്റ് ജോൺസൻ, ചാർലീസ് തിയറോൺ, സാവോറിസ് റൊണാൻ എന്നീ പ്രമുഖ നടിമാരെ പിന്തള്ളിയാണ് റിനീ സിൽവെഗേർ ഇത്തവണ ഓസ്കാർ നേടുന്നത്.