ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയിലെ കെടുകാര്യസ്ഥത കരിയർ തകർത്തു : ഫിലാൻഡർ

ജോഹാനസ്ബർഗ് : ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയിലെ കെടുകാര്യസ്ഥത കരിയർ തകർത്തു, അതാണ് താൻ വിരമിക്കൽ നേരത്തേയാക്കാൻ കാരണമെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർണൻ ഫിലാൻഡർ. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഏറ്റവും കുറച്ചു ശ്രദ്ധിക്കുന്നത് സ്വന്തം കളിക്കാരുടെ വിഷയങ്ങളാണ് -ഫിലാൻഡർ പറയുന്നു.

”ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക കളിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അവര്‍ സ്വന്തം കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. കളിക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ആശങ്കകളുമില്ല”, ഫിലാന്‍ഡര്‍ പറഞ്ഞു.തനിക്ക് 34 വയസേ ആയിട്ടുള്ളൂ. പിന്നില്‍ മികച്ചൊരു കരിയര്‍ തനിക്കുണ്ട്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകാലം കൂടി ക്രിക്കറ്റില്‍ തുടര്‍ന്നേനെയെന്നും ഫിലാന്‍ഡര്‍ പറഞ്ഞു.

തന്റെ വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ ബോര്‍ഡിന് വലിയ പങ്കുണ്ടെന്നാണ് ഫിലാന്‍ഡറുടെ പക്ഷം.മുന്‍ താരങ്ങളായ ഗ്രെയിം സ്മിത്ത് മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ ആക്ടിങ് ഡയറക്ടറും പരിശീലകനുമാകുന്നതോടെ നിലവിലുള്ള സാഹചര്യം മാറുമെന്നാണ് ഫിലാന്‍ഡറുടെ പ്രതീക്ഷ.