10 കോടി പിഴയടച്ചാൽ ശശികല ജനുവരിയിൽ ജയിൽ മോചിതയാകും

ബാംഗ്ളൂർ : തമിഴ്‌നാട് രാഷ്ട്രീയത്തിലെ മുന്നണിബന്ധങ്ങളെ തകിടം മറിക്കാവുന്ന മന്നാർഗുഡി മഫിയയുടെ തലൈവി ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു.അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു സമ്പാദ​​​​ന​​​​ക്കേ​​​​സി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന മു​​​​ന്‍ ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ തോ​​​​ഴി വി.​​​​കെ. ശ​​​​ശി​​​​ക​​​​ല 10 കോ​​​​ടി രൂ​​​​പ പി​​​​ഴ​​​​യ​​​​ട​​​​ച്ചാ​​​​ല്‍ 2021 ജ​​​​നു​​​​വ​​​​രി 27നു ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​മെ​​​​ന്നു ജ​​​​യി​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍.

വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് കര്‍ണാടക സെന്‍ട്രല്‍ ജയില്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ ശശികല പുറത്തിറങ്ങുമെന്ന് അവരുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറയുന്നു. നല്ല നടപ്പിന്റെ പേരില്‍ കര്‍ണാടക ജയില്‍ ചട്ടം അനുസരിച്ച്‌ ശിക്ഷയില്‍ ഇളവിന് അര്‍ഹതയുണ്ട്. പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അര്‍ഹതയുണ്ട്.

ഇതേ കേസില്‍ 1997ലും, 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോള്‍ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുന്‍പ് ജയില്‍ മോചിതയാകാമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കര്‍ണാടക ജയില്‍ വകുപ്പ് പരിഗണിക്കണമെന്നു മാത്രം.

66 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​മ്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ല്‍ 2017 ഫെ​​​​ബ്രു​​​​വ​​​​രി മു​​​​ത​​​​ല്‍ ശ​​​​ശി​​​​ക​​​​ല പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ല്‍ ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്.