കാർത്തി ചിദംബരത്തിന് വിദേശത്തുപോകാൻ ഉപാധികളോടെ അനുമതി

ന്യൂഡൽഹി : പി ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിന് വിദേശത്തുപോകാൻ ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി.

കാർത്തി സുപ്രീം കോടതിയിൽ പത്തുകോടി രൂപ കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടു . ഫ്രാൻസിലും ബ്രിട്ടണിലും ഒരു ടെന്നീസ് ടൂർണമെന്റുമായി ബന്ധപ്പെട്ട് പോകാനായിരുന്നു കാർത്തി അനുമതി തേടിയത്.