ഒമർ അബ്ദുള്ളയുടെ തടങ്കൽ; ജമ്മു കാശ്മീർ ഭരണകൂടത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: പൊതു സുരക്ഷാ നിയമപ്രകാരം ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്​ദുള്ളയെ തടങ്കലില്‍ വെച്ചതില്‍ സുപ്രീംകോടതി നോട്ടീസ്​. ജമ്മുകശ്​മീര്‍ ഭരണകൂടത്തിനാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. ഒമര്‍ അബ്​ദുള്ളയുടെ തടങ്കലിനെതിരെ സഹോദരി സാറ അബ്​ദുള്ള നല്‍കിയ ഹരജി പരിഗണിച്ചാണ്​ നടപടി.

മാര്‍ച്ച്‌​ രണ്ടിന്​ കേസ്​ വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേസ്​ വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലി​ന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഒമര്‍ അബ്​ദുള്ളയെ എത്രയും പെ​ട്ടെന്ന് കോടതിയില്‍​ ഹാജരാക്കി തടങ്കലില്‍ നിന്ന്​ മോചിപ്പിക്കണമെന്നാണ്​ സഹോദരി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്​.

കഴിഞ്ഞ ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ ഒമര്‍ അബ്​ദുള്ള തടങ്കലിലാണ്​. കര്‍ശനമായ നിയമങ്ങള്‍ ചുമത്തിയാണ്​ ഒമര്‍ അബ്​ദുല്ലയെ തടങ്കലിലിട്ടിരിക്കുന്നത്​.