സെമി ഹൈസ്‌പീഡ് റെയിൽ തിരുവനന്തപുരം -നെടുമ്പാശ്ശേരി എയർ പോർട്ടുകളെ ബന്ധിക്കും

തിരുവനന്തപുരം : നിർദ്ദിഷ്ട്ട തിരുവനന്തപുരം -കാസർഗോഡ് സെമി ഹൈസ്‌പീഡ് റെയിൽ തിരുവനന്തപുരം -നെടുമ്പാശ്ശേരി എയർ പോർട്ടുകളെ ബന്ധിക്കും.എറണാകുളം ജില്ലയിലെ സ്റ്റോപ്പ് നെടുമ്പാശ്ശേരിയിലായിരിക്കുമോ എന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

പദ്ധതിയുടെ ആകാശസർവേ പൂർത്തിയായി. വിശദ പദ്ധതിറിപ്പോർട്ടും അലൈൻമെന്റും അടുത്ത മാസത്തോടെ തയ്യാറാകും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 532 കിലോമീറ്റർ നീളമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂർകൊണ്ട് കാസർകോട്ടെത്തും.

കേരളത്തിലെ മിക്ക പ്രധാന പട്ടണങ്ങളിലൂടെയുംപോകുന്ന പാത കേരളത്തിലെ ഐ.ടി. പാർക്കുകൾക്കും ഗുണമാവും.

കേരളത്തിലെ ഏതു റെയിൽവേ സ്റ്റേഷനിൽനിന്നും രണ്ടുമണിക്കൂറിൽത്താഴെ സമയത്തിനുള്ളിൽ വിമാനത്താവളങ്ങളിലെത്താനാകും. ഇത് പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പറഞ്ഞു. നിയമസഭാംഗങ്ങൾക്കായി നടത്തിയ പ്രത്യേക അവതരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം