തന്നെ ബിജെപി രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു : പവാർ

മുംബൈ : ബിജെപിക്കെതിരെ ഗുരുതരരോപണങ്ങളുമായി എൻസിപി ദേശീയാധ്യക്ഷൻ ശരത് പവാർ രംഗത്ത് .തന്നെ ബിജെപി രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നുവെന്ന് ശരത് പവാർ.

മഹാരാഷ്ട്രയിലെ കോൺഗ്രസ് -എൻസിപി നേതാക്കളെ സിബിഐയെ വച്ചു വിലപേശി ബിജെപിയിലെത്തിക്കുക എന്ന തന്ത്രമാണ് കേന്ദ്ര ബിജെപി നേതൃത്വം പയറ്റുന്നതെന്ന് പവാർ പറയുന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ബി​ജെ​പി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ ബി​ജെ​പി കൂ​ടെ​കൂ​ട്ടു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ കൂട്ടിച്ചേർത്തു.

മരുമകൻ അജിത് പവാറിനെതിരെ വലിയ ഭീഷണിയുണ്ട്.ഒന്നുകിൽ ബിജെപിയിൽ ചേരുക ,അല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുക എന്നതാണ് അജിത് പവാറിനുള്ള ഭീഷണി.

തന്നെ സഹകരണബാങ്ക് കേസ് പോലുള്ള കള്ളക്കേസുണ്ടാക്കി ഉന്മൂലനം ചെയ്യാനാണ് ബിജെപിയുടെ ശ്രമം.മഹാരാഷ്ട്രയിലെ ജനങ്ങൾ അതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ നൽകും.ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എൻസിപി സഖ്യം വൻ ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്തും -ശരത് പവാർ പറഞ്ഞു.