വിദേശ രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനുള്ള ശ്രമത്തിൽ ശ്രീശാന്ത്

കൊച്ചി ; വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്. വിദേശ രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനുള്ള ശ്രമത്തിൽ ശ്രീശാന്ത്. ഓസ്‌ട്രോലിയ, ന്യുസീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ലീഗുകളില്‍ കളിച്ച്‌ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് സ്വപ്‌നം കാണുകയാണ് താരം.

കോവിഡിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ചില വിദേശ രാജ്യങ്ങളില്‍ കായിക മത്സരങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ മാറിയതിന് പിന്നാലെ കേരള അണ്ടര്‍ 23 ടീമിനൊപ്പം ശ്രീശാന്ത് പരിശീലനത്തിനായി എത്തിയിരുന്നു.

2013 ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു.

ഏപ്രില്‍ 2020ല്‍ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിസിസിഐ ഓമ്ബുഡ്‌സ്മാന്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി. സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.