SSLC തിയറി പരീക്ഷ ഇന്നു തീരും, പ്രാക്ടിക്കൽ പരീക്ഷയിൽ അനിശ്ചിതത്വം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് നടപ്പിലാക്കേണ്ട പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് എസ്‌എസ്‌എല്‍സി തിയറി പരീക്ഷകള്‍ അവസാനിക്കും. അവസാന പരീക്ഷയായ മലയാളം രണ്ടാം പേപ്പര്‍ ഇന്നാണ് നടക്കുന്നത്.

എന്നാല്‍, മെയ് അഞ്ചിന് തുടങ്ങാനിരുന്ന എസ്‌എസ്‌എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ എന്ന് നടക്കും എന്നതിനെ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

കോവിഡ് തീവ്രവ്യപന പശ്ചാത്തലത്തിലാണ് ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ നടക്കാത്തതിനാല്‍ മെയ് 14 ന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന മൂല്യനിര്‍ണയം എന്ന് നടക്കുമെന്നാണ് സംബന്ധിച്ചും അന്തിമ തീരുമാനമായില്ല. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം .