വിദ്യാർത്ഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

കൽപറ്റ : കല്പറ്റക്കടുത്ത് മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്‌.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)നെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.