അഫ്ഗാനിൽ താലിബാന്‍ ആക്രമണത്തില്‍ 12 മരണം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സൈനിക ചെക്ക് പോസ്റ്റിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 മരണം. സംഭവത്തില്‍ 9 ഭീകരരും കൊല്ലപ്പെട്ടു. 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സബൂളിലെ തെക്കന്‍ പ്രവശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം . സാബൂളിന്റെ തലസ്ഥാനമായ ഖാലത്തിലെ സൈനിക ചെക്ക് പോസ്റ്റിലാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു .

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തില്‍ ബൈഡന്‍ ഭരണകൂടം ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്ത് താലിബാന്‍ ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. ബൈഡന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് വിവിധ ഇടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്‌.