കുമരകത്ത് 12 വയസുള്ള വിദ്യാർത്ഥിനിക്ക് പീഡനശ്രമം; അദ്ധ്യാപകൻ അറസ്റ്റിൽ

കുമരകം : കുമരകത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ 12 വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയെ ആദ്യം അശ്ളീല വീഡിയോ കാണിച്ച അദ്ധ്യാപകൻ തുടർന്ന് വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയായിരുന്നു.നട്ടാശ്ശേരി സ്വദേശിയാണ് അറസ്റ്റിലായ അദ്ധ്യാപകൻ.