ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍ സി​ഇ​ഒ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്ലി​നെ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍ സി​ഇ​ഒ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​ര​ങ്ങ​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നൈ​യി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് സി​ഇ​ഒ കാ​ശി വി​ശ്വ​നാ​ഥ​ന്‍, ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ന്‍ ല​ക്ഷ്‌​മീ​പ​തി ബാ​ലാ​ജി, ഒ​രു ബ​സ് തൊ​ഴി​ലാ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്‌​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്‌​ച മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യു​ടെ ഡ​ഗൗ​ട്ടി​ല്‍ ബാ​ലാ​ജി​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​വ​രേ​യും ഐ​സോ​ലേ​ഷ​നി​ല്‍ 10 ദി​വ​സം താ​മ​സി​പ്പി​ക്കും. ര​ണ്ട് ത​വ​ണ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യാ​ല്‍ മാ​ത്ര​മേ തി​രി​ച്ച്‌ ബ​യോ ബ​ബി​ളി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കൂ. നി​ല​വി​ല്‍ ഡ​ല്‍​ഹി​യി​ലു​ള്ള ചെ​ന്നൈ സം​ഘ​ത്തി​ല്‍ താ​ര​ങ്ങ​ളു​ള്‍​പ്പ​ടെ മ​റ്റാ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നേ​ര​ത്തെ, കോ​ല്‍​ക്ക​ത്ത താ​ര​ങ്ങ​ളാ​യ സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തോ​ടെ കോ​ല്‍​ക്ക​ത്ത-​റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ മ​ത്സ​രം മാ​റ്റി​വ​ച്ചി​രു​ന്നു. പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കോ​ല്‍​ക്ക​ത്ത ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.