മൂന്ന് ഇന്ത്യൻ വംശജർ ബ്രിട്ടീഷ് ക്യാബിനറ്റിൽ , ഋഷി സുനക് ധനകാര്യ മന്ത്രി

ലണ്ടൻ : ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ഏറ്റവും പുതിയ ക്യാബിനറ്റ് അഴിച്ചുപണിക്ക് ശേഷം മൂന്ന് ഇന്ത്യൻ വംശജർ ബ്രിട്ടീഷ് ക്യാബിനറ്റിൽ ,ഋഷി സുനക് ധനകാര്യ മന്ത്രി.

പാകിസ്ഥാനി വംശജനായ സാജിദ് ജാവിദിനെ മാറ്റിയാണ് തത്‌സ്ഥാനത്ത് ഋഷി സുനക്കിന് ധനമന്ത്രാലയം ബോറിസ് ജോൺസൻ നൽകിയതെന്നതും ശ്രദ്ധേയമാണ്.

ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവാണ് ഋഷി സുനക്.1980 മെയ് 12 നു ഹാംപ്‌ഷെയറിലാണ് ഋഷിയുടെ ജനനം.2015 മുതൽ യോർക്‌സിലെ റിച്ച്മണ്ട് പാർലമെന്റ് സീറ്റിലെ എംപിയാണ് ഋഷി.

പഞ്ചാബിയായ ഋഷി ബ്രിട്ടനിൽ കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്.അതായത് ഋഷിയുടെ മുത്തശ്ചനും മുത്തശ്ചിയുമാണ് പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയത് എന്നുചുരുക്കം.

Alok Sharma

ആഭ്യന്തര വികസന വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന അലോക് ശർമ്മയെ കൂടുതൽ പ്രാധാന്യമുള്ള ബിസിനസ,. ഊർജം, വ്യാവസായിക ക്രമീകരണം എന്നീ സുപ്രധാന വകുപ്പുകൾ നൽകി ബോറിസ് ജോൺസൻ സ്ഥാനക്കയറ്റം നൽകി എന്നുപറയാം.COP 26 മായി ബന്ധപ്പെട്ട പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലും ഇനി അന്തിമ വാക്ക് പഞ്ചാബിയായ അലോക് ശർമ്മയുടേതാണ്.

Priti Patel

ഗുജറാത്തിൽ നിന്നും ഉഗാണ്ട വഴി ബ്രിട്ടണിലെത്തിയ ഗുജറാത്തി കുടുംബത്തിലെ അംഗമാണ് ക്യാബിനറ്റിൽ മൂന്നാമതുള്ള ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ.സുപ്രധാനമായ ആഭ്യന്തര വകുപ്പാണ് ബോറിസ് ജോൺസൻ പ്രീതി പട്ടേലിന് നൽകിയിരിക്കുന്നത്. വധശിക്ഷ ബ്രിട്ടണിൽ തിരിച്ചുകൊണ്ടുവരണം എന്നു വാദിച്ചതിലൂടെ ബ്രിട്ടണിലെ ഇടതുപക്ഷ -പുരോഗമനവാദികളുടെ കണ്ണിലെ കരടാണ് ഗുജറാത്തിയായ പ്രീതി പട്ടേൽ എന്ന ബ്രിട്ടണിലെ ഉരുക്കുവനിത.

ദേശീയ മാധ്യമങ്ങൾ ഋഷിക്ക് അമിതപ്രാധാന്യം നൽകുന്നുണ്ടെങ്കിലും അലോകും പ്രീതിയും ബ്രിട്ടീഷ് രാഷ്ട്രീയത്തിലോ ക്യാബിനെറ്റിലോ ഋഷിയെക്കാൾ ഒട്ടും ജൂനിയർ സ്വഭാവമുള്ളവരല്ല.ബ്രിട്ടണിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇവർ മൂവരും