പുൽവാമ ആക്രമണത്തിന്റെ വാർഷികത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ

ന്യൂഡൽഹി : ഇന്ന് പുൽവാമ ആക്രമണത്തിന്റെ വാർഷികം.2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞു 330 നായിരുന്നു രാജ്യത്തെ നടുക്കിയ ആ ആക്രമണം.ജമ്മു -ശ്രീനഗർ നാഷണൽ ഹൈവെയിൽ പുൽവാമയിൽ വച്ച് സിആര്പിഎഫിന്റെ കോൺവോയിയെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ ചാവേർ ആക്രമിക്കുകയായിരുന്നു .

40 ലധികം സിആർപിഎഫ് ജവാന്മാർ ആക്രമണത്തിൽ ഒരു നിമിഷം കൊണ്ടു രക്തസാക്ഷികളായി. ഔദ്യോഗിക കണക്ക് 52 ആണ്.

78 ബസുകളിലായി 2500 ലധികം സിആർപിഎഫ് ജവാന്മാരുടെ കോൺവോയിയെയാണ് ജെയ്ഷ് ചാവേർ ആക്രമിച്ചത് .

തുടർന്ന് കൃത്യം 12 ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26 നുവെളുപ്പിനെ ഇന്ത്യൻ എയർ ഫോഴ്‌സ് ബാലക്കോട്ടിലെ പാക്ക് ഭീകര ക്യാമ്പുകൾ തകർത്തു .ആക്രമണത്തിൽ ഇന്ത്യൻ കമാൻഡോ അഭിനന്ദൻ വർത്തമാൻ പാകിസ്ഥാന്റെ പിടിയിലായി .അഭിനന്ദനെ പാകിസ്ഥാൻ വിട്ടുനൽകിയതിന് ശേഷമാണ് ഇന്ത്യ -പാകിസ്ഥാൻ ബന്ധത്തിൽ അയവ് വന്നത് .