ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്

ന്യൂഡൽഹി: ട്രാ​ക്ട​ര്‍ റാ​ലി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ​ങ്കു​വ​ച്ച ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാം​പു​രി​ലാ​ണ് ഐ.​പി​.സി 153 -ബി, 505 (2) ​വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​ കേ​സെ​ടു​ത്ത​ത്.

മ​രി​ച്ച ക​ര്‍​ഷ​ക​ന്‍റെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​താ​ണ് വാ​ര്‍​ത്ത​യാ​യി ന​ല്‍​കി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ മ​രി​ച്ച ന​വ​രീ​ത് സിം​ഗി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​തി​ന്‍റെ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി കു​ടും​ബം പ​റ​യു​ന്നു.

ട്രാ​ക്ട​ര്‍ മ​റി​ഞ്ഞ​ല്ല ന​വ​രീ​ത് സിം​ഗ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണെ​ന്നും കു​ടും​ബം പ​റ​യു​ന്ന വാ​ര്‍​ത്ത​യാ​ണ് വ​ര​ധ​രാ​ജ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ കൂടാതെ ശശി തരൂര്‍, ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്‍, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവരാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്കുപുറമേ തിരിച്ചറിയാത്ത ഒരാളുടെ പേരും എഫ്.ഐ.ആറിലുണ്ട്.