ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം പുനഃരാംരംഭിച്ചു

ലണ്ടൻ : ഓക്സ്ഫഡ് വാക്സിൻ നിര്‍ത്തിവച്ചിരുന്ന പരീക്ഷണം പുനഃരാംരംഭിച്ചു. മരുന്ന് കുത്തിവച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ ബ്രിട്ടീഷ് ഡ്രഗ്സ് റഗുലേറ്ററി അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചിരിക്കുന്നത്.

മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സുരക്ഷാ അനുമതി ലഭിച്ചതോടെ , AZD1222,പരീക്ഷണം വീണ്ടും ആരംഭിക്കുകയാണ്’ എന്നാണ് കമ്പനി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. മരുന്ന് പരീക്ഷണത്തിന്‍റെ അവസാനഘട്ടത്തിലായിരുന്നു വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അപ്രതീക്ഷിതമായി അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി പരീക്ഷണം സ്വമേധയാ നിര്‍ത്തി വച്ചത്.

ഇതിനുശേഷം മരുന്നിന്‍റെ സുരക്ഷ വിലയിരുത്തുന്നതിനായി ഒരു സ്വതന്ത്ര്യകമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഇതൊരു സാധാരണ നടപടി ക്രമം മാത്രമാണെന്നായിരുന്നു കമ്പനിയും ലോകാരോഗ്യസംഘടനയും അറിയിച്ചത്. കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പരീക്ഷണം സുരക്ഷിതമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത് തുടരാന്‍ അനുമതി നല്‍കിയതെന്നും അസ്ട്രസെനെക പ്രസ്താവനയില്‍ വ്യക്തമാക്കി.