യുജിസി- നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു

ന്യൂഡല്‍ഹി: യുജിസി- നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

മെയ് 2 മുതല്‍ 17 വരെയാണ് യുജിസി- നെറ്റ് പരീക്ഷകല്‍ നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ത്ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി- നെറ്റ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി