സർവ്വകലാശാലകൾ യുജിസി നിർദേശപ്രകാരം പരീക്ഷകൾ റദ്ദാക്കിയേക്കും

തിരുവനന്തപുരം/ ന്യൂഡൽഹി : സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കാ​ന്‍ യു​ജി​സി ശി​പാ​ര്‍​ശ. മു​ന്‍ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ​യും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നാ​ണ് യു​ജി​സി സ​മി​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് തീരുമാനം എടുക്കാനാണ് നിര്‍ദ്ദേശം.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ന്ന​തി​നാ​ല്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കാ​നാ​യി ഹ​രി​യാ​ന സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ആ​ര്‍. കു​ഹാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സ​മി​തി​യു​ടെ​താ​ണു ശി​പാ​ര്‍​ശ. ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കേ​ണ്ട അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​തിനു കാ​ര​ണ​മാ​കു​മെ​ന്ന് സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തി​ല്‍ അ​തൃ​പ്തി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വ്യാ​പ​നം അ​വ​സാ​നി​ച്ച​ശേ​ഷം പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു