മോദിയെ ഷഹീൻ ബാഗിലേക്ക് ക്ഷണിച്ചു പ്രതിഷേധക്കാർ

ന്യൂഡൽഹി : വാലന്റൈൻ ദിനത്തിൽ വേറിട്ട സമരവുമായി ഷഹീൻബാഗിലെ പ്രതിഷേധക്കാർ .സ്നേഹത്തിന്റെ പ്രതീകമായ ഹൃദയ രൂപത്തിലുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് ഇന്നത്തെ പ്രതിഷേധം .

“ഞങ്ങളുടെ പ്രധാനമന്ത്രീ ,പ്രിയ മോദിജി ഷഹീൻ ബാഗിലേക്ക് സ്വാഗതം” എന്ന പ്ലക്കാർഡുകൾ സംഘങ്ങളായി പിടിച്ചാണ് ഇന്ന് പ്രതിഷേധക്കാർ സമരം ചെയ്യുന്നത്.

രാജ്യതലസ്ഥാനത്തെ ഈ വേറിട്ട പ്രതിഷേധം ആഗോള മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു