മലയാളി നഴ്സ് ഒമാനില്‍ കോവിഡ് ബാധിച്ചു മരിച്ചു

മസ്‌കറ്റ്: മലയാളി നഴ്സ് ഒമാനില്‍ കോവിഡ് ബാധിച്ചു മരിച്ചു. അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യയായ ബ്ലെസി സാമാണ്(37) മരിച്ചത്. ഒമാനിലെ സിനാവ് ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്ലെസി.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബ്ലെസി. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നു രാവിലെയോടെയാണ് മരണം സംഭവിച്ചത്. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്.

ഭര്‍ത്താവ് സാം ജോര്‍ജും രണ്ടു മക്കളും മസ്‌കറ്റിലെ സ്ഥിരതാമസക്കാരാണ്. ഇതോടെ ഒമാനില്‍ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി