വിക്രം ലാൻഡർ ഇടിച്ചിറങ്ങി :നാസ

വാഷിങ്ങ്ടൺ: ചന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ. ഭൂതല നിയന്ത്രണകേന്ദ്രവുമായി വിക്രം ലാൻഡറിന്‍റെ ബന്ധം വിച്ഛേദിക്കപ്പെട്ടത് അങ്ങനെയാണ്.

നാസയുടെ ലൂണാർ റെക്കോനിസൻസ് ഓർബിറ്റർ ആ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ ലഭിച്ചില്ലെന്നും നാസ വ്യക്തമാക്കി. വിക്രമിന്‍റെ ലാൻഡിംഗ് പ്രദേശത്തിന്‍റെ ചിത്രങ്ങളും നാസ പുറത്തുവിട്ടു.

ഒരു ചാന്ദ്രപകൽ , അതായത് 14 ദിവസം മാത്രമാണ് വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ISRO യ്ക്ക് മുന്നിലുണ്ടായിരുന്നത്. ആ സമയമാകട്ടെ കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും ചെയ്തു.

വിക്രം ഇറങ്ങാൻ ശ്രമിച്ച ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ അടുത്ത ചാന്ദ്ര പകലിന്റെ സമയത്ത് , അതായത്, ഒക്ടോബറിൽ പകർത്തുമെന്ന് നാസ അറിയിച്ചു.

( Photo Credit: NASA)