67 വര്‍ഷത്തിനുശേഷം അമേരിക്കയിൽ വനിതക്ക് വധശിക്ഷ

ഇന്‍ഡ്യാന: യുഎസില്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും വയറുകീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വനിതക്ക് വധശിക്ഷ. ലിസ മോണ്‍ട് ഗോമറിയുടെ വധശിക്ഷയാണ് ഇന്‍ഡ്യാനയില്‍ ഡിസംബര്‍ എട്ടിന് നടപ്പാക്കുക. യുഎസില്‍ 67 വര്‍ഷത്തിനുശേഷമാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

1953ലാണ് ഒടുവില്‍ യുഎസില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്. 2004ല്‍ നടന്ന ക്രൂര കൊലപാതകത്തിന്റെ കേസില്‍ ശിക്ഷയില്‍ കഴിയുകയായിരുന്നു ലിസ മോണ്‍ട് ഗോമറി. അതേസമയം മാനസികവിഭ്രാന്തിയെ തുടര്‍ന്നാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി